Posted On
date_range Updated On
date_range വാഹനപകടം: കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: വാഹനപകടത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു. ഉള്ളിയേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിതിത്ത് (27) ആണ് മരിച്ചത്. ലുലു ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.
തിങ്കളാഴ്ച വൈകീട്ട് രാത്രി 10.45 മബേലയിലായിരുന്നു അപകടം. റോഡ് മറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അവിവാഹിതനാണ്. പിതാവ്: മുത്തു. മാതാവ്: ദേവി. സഹോദരി: ജിജിഷ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.