മസ്കത്ത്: ഗസ്സ മുനമ്പിലെ സൈനിക അധിനിവേശം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇസ്രായേൽ സർക്കാരിന്റെ തീരുമാനത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഇസ്രായേൽ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനവും നിയമസാധുത പ്രമേയങ്ങളോടുള്ള നഗ്നമായ അവഗണനയുമാണ്. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളുടെ ലംഘനവുമാണെന്നും ഒമാൻ പറഞ്ഞു. ഫലസ്തീൻ ജനതക്കെതരെയുള്ള അനീതി തടയുന്നതിനും അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ വീണ്ടെടുക്കാൻ അവരെ പ്രാപ്തരാക്കുന്നതിന് ഉടനടി നിർണായക നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരത്തിന് സുൽത്താനേറ്റിന്റെ അചഞ്ചലമായ പിന്തുണ സുൽത്താനേറ്റ് അറിയിച്ചു. ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് 1967ന് മുമ്പുള്ള അതിർത്തികളെ അടിസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ഒമാൻ പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സ നഗരത്തിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. ഇതോടെ, രണ്ടുവർഷമായി ഗസ്സയിൽ നടക്കുന്ന യുദ്ധം കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് ലോകം. ഇസ്രയേൽ നിക്കത്തനെതിരെ പ്രതി ഷേധവുമായി വിവിധലോക രാജ്യങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.