ഒമാൻ ഉസ്ബകിസ്താൻ മത്സരത്തിനിടെ
മസ്കത്ത്: കാഫ നാഷൻസ് കപ്പ് ഫുട്‌ബാൾ ടൂർണമെന്റിൽ ഒമാൻ സമനിലയോടെ തുടങ്ങി. താഷ്‌കന്റ് നഗരത്തിലെ ഒളിംബിക് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഉസ്ബക്കിസ്താനും ഒമാനും ഓരോവീതം ഗോൾ അടിച്ച് പിരിയുകയായിരുന്നു. ഇരുപകുതികളിലുമായാണ് ഗോളുകൾ പിറന്നത്. നാലാം മിനിറ്റിൽ അൽഹവാഹിയുടെ വകയായിരുന്നു ഒമാന്റെ ഗോൾ. 55ാം മിനിറ്റിൽ ഖോജിമത് എർക്കിനോവിലടെ ആതിഥേയർ ഗോൾ മടക്കി.
കളിയുടെ വിസിൽ മുഴങ്ങിയതുമുതൽ മികച്ച മുന്നേറ്റമാണ് റെഡ് വാരിയേഴ്സ് നടത്തിയത്. സ്വന്തം കാണികൾക്ക് മുന്നിൽ നിലയുറപ്പിക്കും മുമ്പേ ആദ്യം ഗോൾ നേടി ഉസ്ബക്കിസ്തനെ ഒമാൻ ഞെട്ടിച്ചു. തിരിച്ചടിക്കാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒമാന്റെ പ്രതിരോധത്തിൽ തട്ടി ലക്ഷ്യം കാണാതെ പോകുകയായിരുന്നു. രണ്ടാം പകുതിയിൽ കൊണ്ടുംകൊടുത്തുമായിരുന്നു ഇരുടീമുകളും മുന്നേറിയത്. ഒടുവിൽ 51ാം മിനിറ്റിൽ ഖോജിമത് എർക്കിനോവിലൂടെ സമനില ഗോൾ സ്വന്തമാക്കി. സെപ്റ്റംബർ രണ്ടിന് കിർഗിസ്ഥാനെതരെയാണ് ഒമാന്റെ അടുത്ത മത്സരം. അഞ്ചിന് തുർക്ക്‌മെനിസ്ഥാനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.