Posted On
date_range Updated On
date_range ഖുർആനിന്റെ പകർപ്പ് കത്തിക്കൽ: ഒമാൻ അപലപിച്ചു
മസ്കത്ത്: ഡാനിഷ് തലസ്ഥാനമായ കോപ്പൻഹേഗനിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പ് കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ ഒമാൻ ശക്തമായി അപലപിച്ചു. ആവർത്തിച്ചുള്ള പ്രകോപനപരമായ പ്രവൃത്തികൾ മുസ്ലിംകളുടെ വികാരങ്ങളെ അവഹേളിക്കുന്നതും അക്രമത്തിനും വിദ്വേഷത്തിനും പ്രേരണ നൽകുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ ഹീനമായ പ്രവൃത്തിയെ അപലപിക്കുന്ന ഡാനിഷ് ഗവൺമെന്റിന്റെ നിലപാടിനെ അഭിനന്ദിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.