ബുറൈമി ടൗണ്‍ സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷം
മസ്കത്ത്: ബുറൈമി ടൗണ്‍ സൗഹൃദവേദി ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു. ബുറൈമി വിമന്‍സ് അസോസിയേഷന് ഹാളില്‍ അത്തപ്പൂക്കളമിടലും നാടന്‍ രുചി വൈഭവങ്ങളോടെ വീടുകളില്‍ സൗഹൃദവേദി കുടുംബാംഗങ്ങള്‍ തയാറാക്കിയ സമൃദ്ധമായ ഓണസദ്യയും കുട്ടികളുടെ കലാപരിപാടികളും തിരുവാതിരയും ഉറിയടി, വടം വലി, സുന്ദരിക്ക് പൊട്ടുതൊടീല്‍ തുടങ്ങിയ വിവിധയിനം കലാ, കായിക മത്സരങ്ങളും അരങ്ങേറി.
ബുറൈമിയുടെ നാനാതുറകളില്‍ നിന്നുള്ളവര്‍ ആഘോഷ പരിപാടികളിലും സദ്യയിലും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.