ബുറൈമി: നാലാം വാർഷികത്തിെൻറയും ഒാണാഘോഷത്തിെൻറയും ഭാഗമായി ബുറൈമി മാർക്കറ്റ് വാരിയേഴ്സ് അണിയിച്ചൊരുക്കിയ ‘കായിക വിനോദം 2019’ വിപുലമായ പരിപാടികളോടെ ഹമാസ സ്റ്റേഡിയത്തിൽ നടന്നു. വടംവലി മത്സരത്തിൽ ബുറൈമി ബ്രദേഴ്സ് ജേതാക്കളായി.ആഘോഷ പരിപാടികളുടെ ഭാഗമായി തീറ്റമത്സരം, വെള്ളംകുടി മത്സരം, സ്പൂൺ ബാലൻസിങ് തുടങ്ങിയവയും നടന്നു. ബുറൈമിയിലെ എട്ടു ടീമുകൾ അണിനിരന്ന സെവൻസ് ഫുട്ബാളും സംഘടിപ്പിച്ചു. ഫൈനലിൽ ബുറൈമി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ആതിഥേയർ തന്നെ ജേതാക്കളായി.
മികച്ച കളിക്കാരനായി യാഷിഖ്, ഗോളിയായി മിഥുൽ രാജ്, സ്റ്റോപ്പറായി ഫൈസൽ കരിം പറ്റ, ടോപ്പ് സ്കോററായി മോനു കുറ്റിപ്പുറം എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ബുറൈമിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ കരീമിനെ ആദരിച്ചു. സെക്രട്ടറി ഷഫീഖ് കക്കാട്, കോഒാഡിനേറ്റർ പ്രകാശ് കളിച്ചാത്ത്, അമീർ കല്ലാച്ചി, നാസർ, ദിലീപ് താനൂർ, സിദ്ദീഖ് തെന്നല, ഫൈസൽ കരിം പറ്റ, ബാബു തിരൂർ, മുസ്തഫ തുടങ്ങിയവർ വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.