ബുറൈമി: ബുറൈമി കല കായിക സാംസ്കാരിക വേദി ബുറൈമി ഹെൽത്ത് വിഭാഗം ബ്ലഡ് ബാങ്കുമായി സഹകരിച്ച് മേയ് 30ന് രക്തദാന ക്യാമ്പ് നടത്തും. ലുലു ഹൈപ്പർമാർക്കറ്റിൽ വൈകീട്ട് മൂന്നു മണിമുതൽ രാത്രി എട്ടുമണിവരെയായിരിക്കും ക്യാമ്പ്. രാജ്യത്ത് രക്തത്തിന്റെ ആവശ്യകത വർധിക്കുകയും അതിനനുസരിച്ച് രക്തം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യം മുൻനിർത്തി ബുറൈമി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ബുറൈമി ബ്ലഡ് ബാങ്കിന്റെ ആവശ്യം മുൻനിർത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ബുറൈമി സാംസ്കാരിക വേദി പ്രവർത്തകർ പറഞ്ഞു.
രക്തംദാനം ചെയ്യുന്നവർക്ക് ബ്ലഡ് ബാങ്കിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ 9558 3853, 9070 8051, 7876 2622 എന്നീ നമ്പറിൽ മുൻകൂട്ടി പേർ രജിസ്ട്രേഷൻ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.