ബുറൈമി സനയ്യ കല-കായിക-സാംസ്കാരിക വേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ബുറൈമി: ബുറൈമി സനയ്യ കല -കായിക-സാംസ്കാരിക വേദി ബുറൈമി ലുലു മാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബുറൈമി ആരോഗ്യ വിഭാഗം ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 38 പേർ രക്തദാനത്തിനെത്തി.
രാജ്യത്ത് രക്തത്തിന്റെ ആവശ്യകത വർധിക്കുകയും അതിനനുസരിച്ച് രക്തം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യം മുൻനിർത്തി ബുറൈമി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ബുറൈമി ബ്ലഡ് ബാങ്കിന്റെ ആവശ്യം മുൻനിർത്തിയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചന്നതെന്ന് ബുറൈമി സാംസ്കാരിക വേദി പ്രവർത്തകർ പറഞ്ഞു.
രക്തംദാനം ചെയ്യുന്നവർക്ക് ബ്ലഡ് ബാങ്കിന്റെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. ബ്ലഡ് ബാങ്കിന്റെ ഭാഗമായി ഡോക്ടർ മുഹമ്മദ് യൂസുഫ്, റൊസ്സൽ, മഞ്ജു, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.