Posted On
date_range Updated On
date_range കെട്ടിടത്തിന് മുകളിൽനിന്ന് വീണ് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു
സൊഹാർ: കെട്ടിടത്തിന് മുകളിൽനിന്ന് വീണ് ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു. തിരുവല്ല കുറ്റൂർ കരിയിരിക്കുംതറയിൽ ബാബു രാജപ്പൻ (49) ആണ് സൊഹാർ ആശുപത്രിയിൽ ചൊവ്വാഴ്ച മരിച്ചത്.
സൊഹാറിൽ നിർമാണ കമ്പനി ജോലിക്കാരനായിരുന്നു ബാബു. കഴിഞ്ഞമാസം നാലിന് ജോലിക്കിടെ ഒന്നാം നിലയിൽനിന്ന് കാൽവഴുതി വീണ ബാബുവിെൻറ കരളിനും വൃക്കക്കും ഗുരുതര പരിക്കേറ്റിരുന്നു. ഒരു വർഷം മുമ്പാണ് ഒമാനിൽ ജോലിക്ക് എത്തിയത്. സരോജിനി മാതാവും സന്ധ്യ ഭാര്യയുമാണ്. അയനയും അരുണും മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.