പുസ്തകോത്സവ വേദി സംവിധായകൻ കെ. മധു സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഇന്ത്യൻ സോഷൽ ക്ലബ് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തുന്നു പുസ്തകോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീഴും. 5000ന് അടുത്ത് ആളുകളാണ് പുസ്തകോത്സവവേദയിൽ ഇതുവരെയായി എത്തിയതെന്ന് സംഘാടകർ അറിയിച്ചു. മോട്ടിവേഷനൽ ബുക്കുകൾക്കായിരുന്നു ഇത്തവണ കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്. മലയാളത്തിൽ പഴയതലുമുറയിലെ ഏഴുത്തുകാരോടൊപ്പം യുവ സാഹിത്യകാരൻമാരുടെ പുസ്തകങ്ങളും തേടി നിരവധിപേരാണ് എത്തിയത്. മലാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ബാലസാഹിത്യ കൃതികളായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു.
ഒമാനിലെ പ്രമുഖ പുസ്തക വിതരണക്കാരായ അൽബാജ് ബുക്സുമായി സഹകരിച്ചാണ് പുസ്തകോത്സവം നടത്തുന്നത്. 7500ൽപരം എഴുത്തുകാരുടെ 50,000 ത്തിലധികം പുസ്തകങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മലയാളം, അറബി, ഹിന്ദി, ഇംഗീഷ്, ഒഡിയ, തമിഴ്, കന്നഡ, തെലുങ്ക്, ഉറുദു, ബംഗള, പഞ്ചാബി, മറാത്തി, നേപ്പാളി ഭാഷകളിലെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. രാവിലെ പത്തു മണിമുതൽ മുതൽ രാത്രി പത്തുമണിവരെയാണ് പ്രദർശനം.
സാഹിത്യവുമായി ബന്ധപ്പെട്ട് ചർച്ചകൾ, സംവാദങ്ങൾ, പാനൽ ചർച്ചകൾ എന്നിവയും നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് ശനിയാഴ്ചയായിരുന്നു ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത്. പുസ്തകോത്സവ വേദി കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകൻ കെ. മധു സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.