കടലിൽ കാണാതായ കൗമാരക്കാരനായി നടത്തിയ തിരച്ചിൽ
സീബില് കടലില് കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി
മസ്കത്ത്: നാലു ദിവസം മുമ്പ് സീബ് വിലായത്തില് കടലിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. സിവില് ഡിഫന്സ് ആൻഡ് ആംബുലന്സ് അതോറിറ്റിയുടെ നേതൃത്വത്തില് നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ബന്ധപ്പെട്ട അധികൃതരുടെയും പൗരന്മാരുടെയും സഹകരണത്തോടെയായിരുന്നു തിരച്ചില്.
കടല് തീരങ്ങള്, വെള്ളച്ചാട്ടങ്ങള്, വെള്ളക്കെട്ടുകള്, അരുവികള് തുടങ്ങിയ ഇടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കണമെന്ന് സിവില് ഡിഫന്സ് ആൻഡ് ആംബുലന്സ് വിഭാഗം ആവശ്യപ്പെട്ടു. സുരക്ഷാ മുന്നറിയിപ്പുകള് തുടരുമ്പോഴും മുങ്ങിമരണങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.