സലാലയിൽ കടലിൽ കാണാതായ രണ്ട്​ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

മസ്കത്ത്​: സലാലയിൽ കടലിൽ വീണ്​ അഞ്ചുപേരെ കാണാതായ സംഭവത്തിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചൊവ്വാഴ്ചയാണ്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയു​ടെ​ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങൾ കണ്ടെക്കുന്നത്​. മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുകയാണെന്ന്​ അധികൃതർ അറിയിച്ചു.

അപകടം നടന്ന ഉടന്നെതന്നെ സ്ഥലത്ത്​ ഹെലികോപ്​ടറിന്‍റെയും മറ്റും സഹായത്തോടെ തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രക്ഷുബ്​ധമായ കടൽ രക്ഷാപ്രവർത്തനങ്ങൾക്ക്​ വെല്ലുവിളിയാകുന്നുണ്ട്​.


മൂന്ന്​ കുട്ടികളടക്കം അഞ്ച്​ ഇന്ത്യക്കാരെ ഞായറാഴ്ചയാണ്​ കടലിൽ വീണ്​ കാണാതാകുന്നത്​​. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്ന​ അപകടം. ദുബൈയിൽ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപെട്ടത്.

ഉയർന്നു പൊങ്ങിയ തിരമാലയിൽ പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട മൂന്നുപേരെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അധികൃതർ രക്ഷപ്പെടുത്തിയിരുന്നു. ഒരുകുടുംബത്തിലെ അംഗങ്ങളാണ്​ അപകടത്തിൽപ്പെട്ടവർ.

Tags:    
News Summary - Bodies of two missing Indians found at sea in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.