മസ്കത്ത്: അൽസലാമ പോളീക്ലീനിക്കും കേരള മാപ്പിള കലാ അക്കാദമിയും സംയുക്തമായി ഒമാൻ ബ്ലഡ് ബാങ്കിന്റെ സഹകരത്തോടെ മൊബേല അൽസലാമ പോളീക്ലീനിക്കിൽ ജൂൺ14ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണിവരെയാണ് ക്യാമ്പ്. ഒമാൻ രക്ത ബാങ്കിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാവർക്കും രക്തദാനം ചെയ്യാം.
രക്തദാതാവിന് ഒരുവർഷത്തേക്ക് ജി.പി, ഇന്റേറണൽ മെഡിസിൻ ഡോക്ടർമാരുടെസേവനം സൗജന്യമായി ലഭിക്കും.കൂടാതെ 25 റിയാലന്റെ ഹെൽത്ത് ചെക്കപ്പ് പക്കേജും ലഭിക്കുന്നതാണെന്ന് അൽ സലാമ മാനേജ്മെന്റ് അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 7851 2178, 9920 2103, 9450 2102, 9450 2100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.