ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള​വി​ഭാ​ഗം ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ

ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

ര​ക്ത​ദാ​ന​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള​വി​ഭാ​ഗം ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത​ദാ​ന​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ളി​ൽ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ക്യാ​മ്പി​ൽ ഇ​രു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഒ​മാ​നി​ലെ ര​ക്ത ബാ​ങ്കി​ലെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 70 യൂ​നി​റ്റ് ര​ക്തം ശേ​ഖ​രി​ച്ച് ന​ൽ​കാ​നാ​യ​തി​ൽ ചാ​രി​താ​ർ​ഥ്യം ഉ​ണ്ടെ​ന്ന് ക​ൺ​വീ​ന​ർ പി. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ക്യാ​മ്പി​ന് സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗം സെ​ക്ര​ട്ട​റി പ്ര​സാ​ദ് കാ​ര​ണ​വ​ർ, ജോ​യി​ൻ സെ​ക്ര​ട്ട​റി കൃ​ഷ്ണേ​ന്ദു, മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജി​ത് കു​മാ​ർ, ആ​തി​ര ഗി​രീ​ഷ്, ടീ​ന ബാ​ബു, സു​നി​ൽ​കു​മാ​ർ, ഷ​ഹീ​ർ അ​ഞ്ച​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.