ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള  ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി 

മസ്കത്ത്: ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തി​െൻറയും ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ സ്റ്റാറ്റസി​െൻറയും കമ്പ്യൂട്ടർ സംവിധാനങ്ങൾ തമ്മിൽ വിവര കൈമാറ്റത്തിന് ഇലക്ട്രോണിക് ലിങ്ക് സ്ഥാപിച്ചാണ് നടപടിക്രമം എളുപ്പമാക്കിയത്. 
ഇതുസംബന്ധിച്ച് ആർ.ഒ.പിയും ആരോഗ്യമന്ത്രാലയവും തമ്മിൽ നേരത്തേ ധാരണയിൽ എത്തിയിരുന്നു. ഇതുവരെ ആശുപത്രിയിൽനിന്നുള്ള കത്തുമായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ സ്റ്റാറ്റസിൽ എത്തിയാലാണ് ജനന സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. പുതിയ സംവിധാനത്തിൽ രക്ഷിതാക്കൾ നേരിട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ സ്റ്റാറ്റസിൽ എത്തിയാൽ മതി. 
അപേക്ഷ നൽകിയാൽ സർട്ടിഫിക്കറ്റ് തയാറാകുന്ന മുറക്ക് അറിയിക്കും. പുതിയ ജനന സർട്ടിഫിക്കറ്റിന് രണ്ട് റിയാലായി ഫീസ് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റ് സൗജന്യമായാണ് നൽകുക.

Tags:    
News Summary - birth certificate oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.