മസ്കത്ത്: നാഷനൽ മ്യൂസിയത്തിൽ ‘ബെലറൂസ് അറ്റ് ദി ക്രോസ് റോഡ്സ് ഒാഫ് സിവിലൈസ്ഡ് കമ്യൂണിക്കേഷൻസ്’ പ്രദർശനത്തിന് തുടക്കമായി. പൈതൃക സാംസ്കാരിക മന്ത്രിയും നാഷനൽ മ്യൂസിയം ബോർഡ് ഒാഫ് ട്രസ്റ്റീസ് ചെയർമാനുമായ സയ്യിദ് ഹൈതം ബിൻ താരീഖ് അൽ സൈദ് ഉദ്ഘാടനം ചെയ്തു. ബെലറൂസ് സാംസ്കാരിക മന്ത്രി യൂറി ബോന്ദറും ചടങ്ങിൽ സംബന്ധിച്ചു. ജൂലൈ രണ്ടുവരെ പ്രദർശനം നീളും. ബെലറൂസും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധത്തിെൻറയും സഹകരണത്തിെൻറയും തെളിവായുള്ള നിരവധി കരകൗശല വസ്തുക്കളും മറ്റും പ്രദർശനത്തിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലെ സാംസ്കാരിക സഹകരണം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് പ്രദർശനം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.