ബ്രിട്ടീഷ് ഫുഡ് വരാചരണം അവന്യൂസ് മാള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ ഒമാനിലെ യു.കെ. സ്ഥാനപതി ബില്‍ മുറെ ഉദ്ഘാടനം ചെയ്യുന്നു

രുചികൂട്ടുകളുമായി ലുലുവില്‍ ബ്രിട്ടീഷ് ഭക്ഷ്യവരാചരണത്തിന് തുടക്കം

മസ്‌കത്ത്: വിവിധങ്ങളായ ബ്രിട്ടീഷ് ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിൽ ബ്രിട്ടീഷ് ഫുഡ് വാരാചരണത്തിന് തുടക്കം. ഒമാനിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും വിവിധ രുചിയിലുള്ള ബ്രിട്ടീഷ് ഭക്ഷണപദാര്‍ഥങ്ങളും പലഹാരങ്ങളും ജൂൺ 11 വരെ ലഭിക്കും. അവന്യൂസ് മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങിൽ ഒമാനിലെ യു.കെ സ്ഥാനപതി ബില്‍ മുറെ ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യോൽപന്നങ്ങള്‍, പാനീയ ബ്രാന്‍ഡുകള്‍ എന്നിവയുടെ ശേഖരമാണ് ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി എന്നീ വിഭാഗങ്ങളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഭക്ഷ്യേതര ഉൽപന്നങ്ങളും ആരോഗ്യ- സൗന്ദര്യവര്‍ധക ഉൽപന്നങ്ങളും ലഭ്യമാണ്. പുരാതന ബ്രിട്ടീഷ് പലഹാരങ്ങള്‍, മിഠായികള്‍, ചീസ്, ജ്യൂസ്, ഡെസേര്‍ട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. സീ ഫുഡ്, മാംസ ഉൽപന്നങ്ങള്‍ തുടങ്ങിയവയും എത്തിച്ചിട്ടുണ്ട്. ഫ്രഷ് ബ്രഡ്, ആട്ടിന്‍പാല്‍, തൈര്, വിവിധ തരത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങളുമുണ്ടാകും. ഒമാനി വിപണിയില്‍ ആദ്യമായെത്തുന്ന പുതിയ ബ്രാന്‍ഡുകളും ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ ലഭ്യമാണ്. പ്രമേഹരോഗികള്‍ക്ക് പ്രശ്നമുണ്ടാക്കാത്ത ഭക്ഷ്യോൽപന്നങ്ങളും ലഭിക്കും.

യു.കെയില്‍നിന്ന് ഉൽപന്നങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്തതിൽ സന്തോഷം തോന്നിയെന്ന് യു.കെ അംബാസഡര്‍ ബില്‍ മുറെ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ഫുഡ് വാരാചരണത്തിനും ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്ന് ഉറപ്പാണെന്ന് ലുലു ഗ്രൂപ് ഒമാന്‍, ശ്രീലങ്ക, ഇന്ത്യ ഡയറക്ടര്‍ എ.വി. ആനന്ദ് പറഞ്ഞു. വിൽപനക്കുള്ള ബ്രിട്ടീഷ് വിഭവങ്ങളുടെ യഥാര്‍ഥ രുചി അറിയുന്നതിന് പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Beginning of the British food festival at Lulu with flavors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.