മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലയത്തുകളിലുള്ള ബ്യൂട്ടി സലൂണുകള്‍, സ്ത്രീകളുടെ ഹെയര്‍ ഡ്രസ്സിങ് തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു. ഇത്തരം സ്ഥാപനങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് പരിശോധന. സീബ് വിലായത്തിൽ ദിവസങ്ങള്‍ക്കിടെ 255 ഇടങ്ങളിലാണ് പരിശോധന നടന്നത്.
കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കള്‍ സ്ഥാപനങ്ങളില്‍നിന്നും പിടിച്ചെടുത്തു. മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്ന് നഗരസഭാധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.