ബീച്ചുകൾ വൃത്തിയാക്കിയശേഷം മാലിന്യം ലോറിയിൽ കയറ്റുന്നു
Posted On
date_range Updated On
date_range സീബിലെ ബീച്ചുകൾ വൃത്തിയാക്കി
മസ്കത്ത്: സീബ് വിലായത്തിലെ 12 കിലോമീറ്റർ പരിധിയിലെ ബീച്ചുകൾ വൃത്തിയാക്കി. മജാൻ സബർബ് കമ്പനിയുടെ സഹകരണത്തോടെയാണ് ശുചീകരണ കാമ്പയിൻ ഒരുക്കിയത്.
ബീച്ചിലെ പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങളെല്ലാം കാമ്പയിനിന്റെ ഭാഗമായി പൂർണമായും ഒഴിവാക്കി. ഇരിപ്പിടങ്ങളും പ്രത്യേകം തയാറാക്കിയ വിനോദ സഞ്ചാരികൾക്കായുള്ള സംവിധാനങ്ങളും നടപ്പാതകളും മണ്ണും പൊടിയും നീക്കംചെയ്ത് വൃത്തിയാക്കുകയും ചെയ്തു.
നഗരം ശുചിത്വപൂർണമായി നിലനിർത്തുന്നതിൽ ഭാഗഭാക്കായ എല്ലാവരെയും മസ്കത്ത് മുനിസിപ്പാലിറ്റി സമൂഹമാധ്യമങ്ങൾ വഴി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.