സുഹാർ: ബാത്തിന സൗഹൃദ വേദിയും ആരോഗ്യമന്ത്രാലയവും സോഹാർ ബ്ലഡ് ബെങ്കുമായി സഹകരിച്ചു സോഹാർ ബദറൽ സമ ഹോസ്പിറ്റലിൽ നടന്ന മെഗാ രക്തദാന ക്യാമ്പ് സമാപിച്ചു.രക്തദാനം മഹാദാനം, ജീവൻ രക്ഷിക്കാൻ ഒരു തുള്ളി രക്തം നൽകാം എന്ന ശീർഷകത്തിൽ വർദ്ധിച്ചുവരുന്ന രക്ത ആവശ്യം മുൻ നിർത്തിയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.ഇതിനോടകം നിരവധി പേർ രക്തദാനം എന്ന മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിന് മുന്നോട്ട് വന്നു.
നൂറോളം വരുന്ന രക്തദാതാക്കൾ ക്യാമ്പുമായി സഹകരിച്ച് രക്തദാനം നടത്തി.സുഹാർ ബദർ അൽ സമാ ആശുപത്രിയിൽ വൈകുന്നേരം 3 മണിക്ക് ആരംഭിച്ച രക്തദാന ക്യാമ്പ് 7 മണിയോടുകൂടി അവസാനിച്ചു.സംഘാടകരായ രാജേഷ് കെ വി, മുരളീകൃഷ്ണ, റോയ് പി വീട്ടിൽ, തമ്പാൻ തളിപ്പറമ്പ്, സിറാജ് തലശ്ശേരി, സജീഷ് ജി ശങ്കർ മറ്റു സാമൂഹിക പ്രവർത്തകർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.