മസ്കത്ത്: ബർക്ക സമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ബർക്ക കേരളീയം ബദർ അൽ സമാ ആശുപത്രിയുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.ജനുവരി 24ന് വൈകുന്നേരം നാല് മുതൽ രാത്രി എട്ടുവരെ ബർക്ക ബദർ അൽസമ ആശുപത്രി അംഗണത്തിലായിരിക്കും ക്യാമ്പെന്ന് കേരളീയം ഭാരവാഹികളായ വേണു, രാജീവ്, ജീഷിൻ, എം. ആർ.രാജീവ് , നവാസ് തലശ്ശേരി .ജഹാംഗീർ ഷാ . ഹരിസ്, നന്ദൻ അൻവാർ , നിഷത്ത് എന്നിവർ അറിയിച്ചു.
രക്തം നൽകുന്ന എല്ലാവർക്കും അടുത്ത ഒരു വർഷത്തേക്ക് ബദർ അൽ സമാ ആശുപത്രിയിൽ കൺസൾട്ടേഷൻ ഫീസിൽ 30 ശതമാനം ഡിസ്കൗണ്ടും ടെസ്റ്റുകൾക്ക് 20 ശതമാനം ഇളവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബർക്കയിലെ ഇന്ത്യൻ കമ്യുണിറ്റിയിലെ മുഴുവൻ ആളുകളെയും രക്തദാന ക്യാമ്പിലേക്ക് ക്ഷണിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.