മസ്കത്ത്: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിെൻറ ഭാഗമായി ശാഖകളുടെ പ്രവർത്ത നം തൽക്കാലത്തേക്ക് അവസാനിപ്പിക്കാൻ ഒമാൻ സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് അ നുമതി നൽകി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ലഭിക്കുെന്നന്ന് ഉറപ്പാക്കി വേണം ശാഖകൾ പൂട്ടാനെന്നും ഒമാൻ സെൻട്രൽ ബാങ്ക് എക്സിക്യൂട്ടിവ് പ്രസിഡൻറ് താഹിർ സാലിം അൽ അംരി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. രോഗ വ്യാപനം തടയുന്നതിനായി ചില ബ്രാഞ്ചുകൾ പൂട്ടാൻ അനുവദിക്കണമെന്ന ചില ബാങ്കുകളുടെ അപേക്ഷയിലാണ് സെൻട്രൽ ബാങ്കിെൻറ നിർദേശം. ശാഖകൾ തൽക്കാലത്തേക്ക് പൂട്ടുന്നതിനു മുമ്പ് ബാങ്കിങ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച ബദൽ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് സർക്കുലറിൽ പറയുന്നു.
നിലവിലെ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ബാങ്കിങ് സേവനങ്ങൾ സർക്കാറിനും ബിസിനസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഏറെ പ്രധാനപ്പെട്ടതാണ്. അതിനാൽ ബാങ്കുകൾ ഇത്തരം സാഹചര്യം ബുദ്ധിപൂർവമായി വേണം കൈകാര്യം ചെയ്യാനെന്ന് സർക്കുലറിൽ പറയുന്നു. സേവനങ്ങൾ നിയന്ത്രിക്കൽ, ബാങ്കിങ് സമയം കുറക്കൽ എന്നീ സാധ്യതകൾ പരിശോധിച്ച ശേഷം വേണം അടച്ചിടലിലേക്ക് എത്താൻ. അടച്ചിടാൻ തീരുമാനിക്കുന്ന പക്ഷം അധികം അകലെയല്ലാതെ എ.ടി.എം/ സി.ഡി.എം സേവനങ്ങൾ ലഭ്യമായിരിക്കണം. ബ്രാഞ്ചിലെ ഉപഭോക്താക്കൾക്കായുള്ള അടിയന്തര സേവനങ്ങൾ ഒാൺലൈൻ വഴിയോ ഡിജിറ്റൽ ചാനലുകൾ വഴിയോ അല്ലെങ്കിൽ ബദൽ സംവിധാനങ്ങൾ വഴിയോ ലഭ്യമാക്കണം. പൂട്ടുന്നതിലെ ഉപഭോക്താക്കൾക്ക് അടുത്ത ശാഖകളിൽ സേവനം ലഭ്യമാക്കുന്നത് പരിഗണിക്കും. വിദൂര സ്ഥലങ്ങളിലെ ശാഖകൾ പൂട്ടിയിടാൻ അനുവദിക്കില്ല. കാൾ സെൻററും ഹെൽപ് ലൈനുമെല്ലാം പരാതികൾ വേഗത്തിൽ തീർക്കാൻ തക്ക വിധം സുസജ്ജമായിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.