Posted On
date_range Updated On
date_range ബലിപെരുന്നാൾ: മവേല സെൻട്രൽ മാർക്കറ്റിന്‍റെ പ്രവർത്തന സമയം വർധിപ്പിച്ചു
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് മവേല പഴം, പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റിന്‍റെ പ്രവർത്തന സമയം മസ്കത്ത് മുനിസിപ്പാലിറ്റി വർധിപ്പിച്ചു. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി 11 വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.
ഹോള്‍സെയില്‍ മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ ഗേറ്റ് ഒന്നിലൂടെയും റീട്ടെയില്‍ കടകളിലേക്കുള്ള വാഹനങ്ങള്‍ ഗേറ്റ് രണ്ടിലൂടെയുമാണ് പ്രവേശിക്കേണ്ടത്. പെരുന്നാൾ ദിനത്തിലും തൊട്ടടുത്തുള്ള രണ്ട് ദിനങ്ങളിലും മവേല സെന്‍ട്രല്‍ മാര്‍ക്കറ്റ് അവധിയായിരിക്കും.
ജൂലൈ ഒന്ന് മുതല്‍ പഴയ നിലയില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.