Posted On
date_range Updated On
date_range വിദ്യാർഥികളെ ആവേശത്തിലാഴ്ത്തി അസ്ഹറുദ്ദീെൻറ സന്ദർശനം
മസ്കത്ത്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ സന്ദർശിച്ചു. വിദ്യാർഥികൾ ഏറെ ആവേശത്തോടെയാണ് മുൻ ഇന്ത്യൻ സ്കിപ്പറെ വരവേറ്റത്.
എസ്.എം.സി കൺവീനർ സുനിൽ കാട്ടകത്ത് അസ്ഹറുദ്ദീന് മെമേൻറാ കൈമാറി. പ്രിൻസിപ്പൽ പാപ്രി ഘോഷ് സ്വാഗതം പറഞ്ഞു. ഹെഡ്ഗേൾ രൂപഷ ദേബ്നാഥ്, ഹെഡ്ബോയ് സിദ്ദാന്ത് സൂരി ധവാൻ, സ്റ്റുഡൻറ് കൗൺസിൽ പ്രസിഡൻറ് കെ.എസ് സുരാജ് എന്നിവർ അസ്ഹറുദ്ദീന് ബൊക്കെ നൽകി. തുടർന്ന് വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.