അവിസെൻ ഫാർമസിയുടെ പുതിയ ഷോറൂം അൽ ഖുവൈറിലെ സാഖിർ മാളിന്
എതിർവശത്തുള്ള ഷെൽ പെട്രോൾ സ്റ്റേഷനിൽ തുറന്നപ്പോൾ
മസ്കത്ത്: പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അവിസെൻ ഫാർമസിയുടെ പുതിയ ഷോറൂം സുക്രി അൽ ഖുവൈറിലെ സാഖിർ മാളിന് എതിർവശത്തുള്ള ഷെൽ പെട്രോൾ സ്റ്റേഷനിൽ തുറന്നു. അവിസെൻ ഫാർമസിയും ഷെല്ലും തമ്മിലുള്ള സുപ്രധാന സഹകരണമാണ് ഇത് അടയാളപ്പെടുത്തുന്നത്. ഒരു പ്രധാന ഇന്ധന സ്റ്റേഷൻ സ്ഥലത്ത് ആരോഗ്യസേവനങ്ങൾ സംയോജിപ്പിച്ച് ഉപഭോക്തൃസൗകര്യം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അവിസെൻ ഭാരവാഹികൾ അറിയിച്ചു.
ഷെൽ ആക്ടിങ് ജനറൽ മാനേജർ ഷഹദ് അൽ വഹൈബി, ഷെൽ നോൺ ഫ്യുവൽ മാനേജർ മൈതം അൽ ഷെയ്ദി, ഷെൽ കോലൊക്കേറ്റർ ആൻഡ് അലയൻസ് മാനേജർ സഈദ് അൽ ഹദ്രമി, അവിസെൻ മാനേജിങ് ഡയറക്ടർ നിസാർ എടത്തുംചാലിൽ, അവിസെൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഷബീറലി കൊന്നോല എന്നിവരുൾപ്പെടെ ഇരുസ്ഥാപനങ്ങളിലെയും പ്രധാന പ്രതിനിധികൾ ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചു. കുറഞ്ഞ ചിലവിൽ മികച്ച ആരോഗ്യസേവനങ്ങളും മരുന്നുകളും നൽകി പ്രാദേശികസമൂഹത്തെ സേവിക്കുകയാണ് ഈ ഷോപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് അവിസെൻ ഫാർമസി മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. ഭാവിയിൽ ഒമാന്റെ മറ്റുഭാഗങ്ങളിലും ഷോപ്പുകൾ തുറക്കാൻ പദ്ധതിയുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.