മസ്കത്ത്: ഒമാന്റെ ചില ഭാഗങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും രാജ്യം ചൂടിലേക്ക് നീങ്ങുന്നു. റമദാൻ മാസത്തിൽ കാര്യമായ ചൂടില്ലാത്ത സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. റമദാൻ അവസാനിച്ചതോടെ പല ഭാഗങ്ങളിലും ചൂട് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മ
ഖ്ഷിൻ, മർമൂൽ, ഫഹൂദ്, ഹൈമ എന്നിവിടങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തിയിരിക്കുന്നു. മേയ് മാസത്തോടെ ചൂട് കൂടുതൽ വർധിക്കും.സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് കൊടും ചൂട് അനുഭവപ്പെടുന്നത്. ഈ മാസങ്ങളിൽ ഉഷ്ണം 50 ഡിഗ്രി സെൽഷ്യസിനടുത്തെത്താറുണ്ട്.
കൊടും ചൂട് കാരണമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പുറത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ച സമയ വിശ്രമം അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ഇതിന്റെ ഭാഗമായി സ്കൂളുകൾക്ക് വേനൽ അവധിയും നൽകാറുണ്ട്.
ഈ വർഷം ആദ്യ പാദത്തിന്റെ ഓരാ മാസവും ചൂട് ശരാശരിയിൽ കൂടുതലാണ്. അറബിക്കടലിൽ അനുഭവപ്പെടുന്ന ന്യൂനമർദം കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി മഴ ലഭിക്കാറുണ്ടെങ്കിലും ചൂടും വർധിക്കുകയാണ്. അതോടൊപ്പം തണുപ്പ് ശക്തികുറഞ്ഞും വരുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.