മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിനേഷെൻറ അടുത്ത ഘട്ടത്തിന് ഞായറാഴ്ച മുതൽ തുടക്കമാകും. ഇന്ത്യയിൽ നിന്ന് ലഭിച്ച ഒാക്സ്ഫഡ് ആസ്ട്രാസെനക വാക്സിനാണ് നൽകുക. പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിച്ച വാക്സിെൻറ ഒരു ലക്ഷം ഡോസ് കഴിഞ്ഞ ശനിയാഴ്ചയാണ് ഒമാനിലെത്തിച്ചത്. വാക്സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി മറ്റ് ഗൾഫ് രാജ്യങ്ങളെ പോലെ ഇന്ത്യ സമ്മാനമായി നൽകിയതാണ് ലക്ഷം ഡോസ് വാക്സിൻ. 65 വയസ്സിന് മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇൗ ഘട്ടത്തിൽ വാക്സിൻ എടുക്കാവുന്നതാണ്.
ആരോഗ്യവാന്മാരാണോ, ഗുരുതര രോഗബാധിതരാണോ തുടങ്ങിയ വേർതിരിവുകളില്ലാതെ വാക്സിൻ ലഭിക്കുന്നതാണ്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഒാരോ ഗവർണറേറ്റിലും ഫൈസർ വാക്സിൻ നൽകിയ സ്ഥലങ്ങളിൽ തന്നെ ഇതും ലഭിക്കും. അതേസമയം, ഫൈസർ വാക്സിെൻറ രണ്ടാം ഡോസ് വിതരണം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. മരുന്നിെൻറ സ്റ്റോക്ക് എത്താത്തതാണ് കാരണം. സാേങ്കതിക തകരാറിനെ തുടർന്ന് ഫൈസർ വാക്സിൻ നിർമാണം തൽക്കാലത്തേക്ക് നിർത്തിെവച്ചതായാണ് റിപ്പോർട്ടുകൾ. ഫൈസർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസായി ആസ്ട്രാസെനക സ്വീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഫൈസർ വാക്സിൻ മുപ്പതിനായിരേത്താളം പേർക്കാണ് ഇതുവരെ നൽകിയത്.
ഒമാനിൽ കോവിഡ് നിയന്ത്രണങ്ങൾ കർക്കശമായി തുടരുേമ്പാഴും പുതിയ രോഗികളുടെയും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർധനവ് ദൃശ്യമാണ്. ഏറ്റവുമൊടുവിലെ റിപ്പോർട്ട് പ്രകാരം ബുധനാഴ്ച 185 പേരാണ് പുതുതായി രോഗബാധിതരായത്. ഇതിൽ 117 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുമില്ല. 96 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 29 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഒത്തുചേരലുകൾക്കും സാമൂഹിക പരിപാടികൾക്കുമുള്ള വിലക്കും തുടരുകയാണ്. കര അതിർത്തികൾ അടഞ്ഞുകിടക്കുകയാണ്.
ഫെബ്രുവരി എട്ടുവരെയാണ് അടച്ചിടൽ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും നീട്ടാൻ സാധ്യതയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.എ.ഇയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനാലാണിത്. അതിനിടെ സൗദി അറേബ്യ യു.എ.ഇയിൽ നിന്നുള്ളവർക്ക് യാത്രവിലക്ക് പ്രഖ്യാപിച്ചതോടെ സൗദിയിലേക്ക് പോകുന്നവർക്ക് ഒമാനാണ് പ്രധാന ആശ്രയം. യു.എ.ഇയിൽ കുടുങ്ങിയ പലരും ഒമാനിലെത്താനുള്ള വഴി നോക്കുന്നുണ്ട്. പല ട്രാവൽ ആൻഡ് ടൂറിസം കമ്പനികളും ആകർഷകങ്ങളായ ക്വാറൻറീൻ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.