ഏഷ്യൻ ഗെയിംസ് യോഗ്യതാ മത്സരം: സിംഗപ്പൂരിനെ വീഴ്ത്തി ഒമാന് വിജയത്തുടക്കം

മസ്കത്ത്: ഇരുപതാമത് ഏഷ്യൻ ഗെയിംസിനായുള്ള ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഒമാന് ജയം. സിംഗപ്പൂരിനെ ഏഴു റൺസിനാണ് ഒമാൻ പരാജയപ്പെടുത്തിയത്. സിംഗപ്പൂരിൽ നടക്കുന്ന യോഗ്യതാ ടൂർണമെന്റിലെ ഗ്രൂപ്പ് രണ്ടിലെ മത്സരത്തിലാണ് ഒമാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒമാൻ മഴ കാരണം ഓവർ വെട്ടിച്ചുരുക്കിയ മൽസരത്തിൽ 15 ഓവറിൽ ഏഴു വിക്കറ്റിന് 149 റൺസ് കുറിച്ചു. ഡി.എൽ.എസ് സമ്പ്രദായത്തിൽ സിംഗപ്പൂരിന് 15 ഓവറിൽ 151 റൺസ് വിജയ ലക്ഷ്യം നിശ്ചയിച്ചെങ്കിലും ആറ് വിക്കറ്റിന് 143ൽ സ്കോർ അവസാനിച്ചു.

 

അടുത്ത സെപ്തംബർ 17 മുതൽ ഒക്ടോബർ മൂന്നു വരെ ജപ്പാനിൽ വെച്ചാണ് ഏഷ്യൻ ഗെയിംസ് അരങ്ങേറുക. ഇതിലെ നാല് യോഗ്യതാ സ്ഥാനങ്ങൾക്കായി ഏഴ് ഏഷ്യൻ ടീമുകളാണ് നിലവിൽ മത്സരിക്കുന്നത്. ബുധനാഴ്ച ബഹ്‌റൈനുമായും വെള്ളിയാഴ്ച ഹോങ്കോങ്ങുമായുമാണ് ഒമാന്റെ അടുത്ത മത്സരങ്ങൾ. ടൂർണമെന്റിന്റെ ഘടന അനുസരിച്ച് ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. ക്വാർട്ടർ ഫൈനലിൽ മികച്ച പ്രകടനം നടത്തി ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കാണ് ഏഷ്യൻ ഗെയിംസ് ടിക്കറ്റ് ഉറപ്പാക്കാനാവുക.

Tags:    
News Summary - Asian Games Qualifiers: Oman defeats Singapore for a winning start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.