ഏഷ്യൻ കപ്പ് ഫുട്ബാൾ: ഒമാൻ ഇന്നിറങ്ങുന്നു
മസ്കത്ത്: ഏഷ്യൻ കപ്പ് ഫുട്ബാളിലെ ആദ്യ പോരാട്ടത്തിനായി ഒമാൻ ബുധനാഴ്ച ബൂട്ട് കെട്ടുന്നു. ഷാർജ സ്റ്റേഡിയത്തിൽ വൈകീട്ട് 5.30ന് ഉസ്ബകിസ്താനെതിരെയാണ് മത്സരം.
ഇൗ വർഷം ഗൾഫ് കപ്പ് നേടിയതിെൻറ ആത്മവിശ്വാസത്തിലാണ് ഒമാൻ നാലാം ഏഷ്യൻ കപ്പി നിറങ്ങുന്നത്. പരിശീലകൻ പിം വെർബീകിെൻറ തന്ത്രങ്ങൾക്ക് ടീമിനെ നോക്കൗട്ട് റൗണ്ടി ലെത്തിക്കാൻ സാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഏഷ്യൻ കപ് ഫുട്ബാളിൽ ജി.സി.സിയിലെ ചെങ്കുപ്പായക്കാർക്ക് ഇതുവരെ നോക്കൗട്ട് റൗണ്ടിൽ പന്തു തട്ടാൻ സാധിച്ചിട്ടില്ല.
നേരത്തേ ആറുതവണ ഏഷ്യൻ കപ്പ് ഫുട്ബാളിൽ പെങ്കടുത്ത ഉസ്ബെകിസ്താൻ നാലുതവണ നോക്കൗണ്ട് റൗണ്ടിലെത്തിയിട്ടുണ്ട്. 2011ൽ നാലാം സ്ഥാനം നേടിയതാണ് ടൂർണമെൻറിൽ ടീമിെൻറ മികച്ച പ്രകടനം. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ ഒമാൻ മൂന്നെണ്ണത്തിൽ വിജയവും ഒന്നിൽ സമനിലയും നേടി. ഏഷ്യൻ കപ്പ് ഫുട്ബാളിെൻറ മൂന്നു സന്നാഹ മത്സരങ്ങളിൽ തായ്ലൻഡിനോട് രണ്ടു േഗാളിന് ജയിച്ച ഒമാൻ ആസ്ട്രേലിയയോട് പക്ഷേ, ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് തോറ്റത്.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയുമായി സമനിലയിൽ പിരിഞ്ഞു. ഉസ്ബകിസ്താനും ഒടുവിൽ കളിച്ച അഞ്ചു കളികളിൽ മൂന്നെണ്ണത്തിൽ ജയിച്ചു. സ്റ്റാർ ഗോൾകീപ്പർ അലി അൽ ഹസ്ബിയുടെ അഭാവമാണ് ഒമാനെ ആശങ്കയിലാക്കുന്ന ഒരു കാര്യം.
പരിക്ക് കാരണമാണ് അലി അൽ ഹസ്ബിക്ക് വിട്ടുനിൽക്കേണ്ടിവന്നത്. ഹസ്ബിയുടെ അഭാവത്തിൽ മിഡ്ഫീൽഡർ അഹ്മദ് മുബാറക് അൽ മുഹൈജിരി ആണ് ടീമിനെ നയിക്കുന്നത്. ജനുവരി 13ന് ജപ്പാനെതിരെയും 17ന് തുർക്മെനിസ്താനെതിരെയുമാണ് ഒമാെൻറ മറ്റു ഗ്രൂപ് ഘട്ട മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.