Posted On
date_range Updated On
date_range ഏഷ്യൻ ബീച്ച് ഗെയിംസ്: ഒമാൻ ബീച്ച് ഫുട്ബാൾ ടീം ഫൈനലിൽ
മസ്കത്ത്: ചൈനയിലെ സാന്യയിൽ നടക്കുന്ന ആറാമത് ഏഷ്യൻ ബീച്ച് ഗെയിംസിന്റെ ഫൈനലിൽ ഒമാൻ ബീച്ച് ഫുട്ബോൾ ടീം ബുധനാഴ്ച ഇറാനെ നേരിടും. സൗദി അറേബ്യയെ 5–4 ന് പരാജയപ്പെടുത്തിയാണ് ഒമാൻ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ഒമാനുവേണ്ടി സാമി അൽ ബലൂഷി ഹാട്രിക് നേടി തിളങ്ങിയപ്പോൾ, അബ്ദുല്ല അൽ സാൽത്തി, ഖാലിദ് അൽ അറൈമി എന്നിവർ ഓരോ ഗോൾ വീതം നേടി. ബുധനാഴ്ച മസ്‌കത്ത് സമയം വൈകുന്നേരം 4.30-നാണ് ഫൈനൽ. ഉച്ചക്ക് രണ്ടിന് നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ സൗദി അറേബ്യയും ഫലസ്തീനും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.