മസ്കത്ത്: യു.എ.ഇയിലെ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ അഷ്റഫ് താമരശ്ശേരിെയയും അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി നോവൽ രചിച്ച കെ.പി. സുധീരയെയും ആദരിക്കുന്നു. ഇന്ന് വൈകീട്ട് ഏഴര മണിക്ക് റൂവി റെക്സ്റോഡ് അൽ മാസാ ഹാളിലാണ് പരിപാടി. അൽ ബാജ് ബുക്സും ഗൾഫ് മലയാളി വെൽഫെയർ സെൻറർ ഒമാൻ ചാപ്റ്ററും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വർഗ വാതിൽ എന്ന നോവലിെൻറ ഒമാനിലെ പ്രകാശനവും ചടങ്ങിൽ നടക്കും. ഒമാനിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽനിന്നുള്ളവർ ‘കഥാകാരിക്കും കഥാപാത്രത്തിനും ഒപ്പം’ എന്ന് പേരിട്ടിരിക്കുന്ന സാംസ്കാരിക പരിപാടിയിൽ പെങ്കടുക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യു.എ.ഇയിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് നൽകിയ സേവനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ അഷ്റഫ് താമരശ്ശേരി ഇതാദ്യമായാണ് ഒമാനിൽ എത്തുന്നത്. അഷ്റഫ് താമരശേരിയുടെ ജീവിതം അടുത്തറിഞ്ഞ ശേഷമാണ് നോവലിെൻറ രചന നിർവഹിച്ചതെന്ന് സുധീര പറഞ്ഞു. സമാനതകളില്ലാത്ത വ്യക്തിത്വമായ ഇദ്ദേഹത്തിെൻറ ജീവിതത്തെ ആസ്പദമാക്കി രചന നിർവഹിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നെന്നും സുധീര കൂട്ടിച്ചേർത്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (കോൺസുലാർ) പി.കണ്ണൻ നായർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ബേബി സാം സാമുവൽ, ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗം കൺവീനർ ടി. ഭാസ്കരൻ, കേരള വിഭാഗം കൺവീനർ രതീഷ്, മലബാർ വിഭാഗം കൺവീനർ റഇൗസ് അഹമ്മദ്, ഗൾഫ് മലയാളി വെൽഫെയർ സെൻറർ പ്രസിഡൻറ് ആറ്റക്കോയ തങ്ങൾ, ഗസൽ സ്പൈസസ് എം.ഡി സലീം തുടങ്ങിയവർ പരിപാടിയിൽ പെങ്കടുക്കും.
ശേഷം സിനിമാതാരം അപ്പുണ്ണി ശശിയുടെ ‘തെരഞ്ഞെടുപ്പ്’ എന്ന നാടകവും അരങ്ങേറും. വാർത്താസമ്മേളനത്തിൽ കെ.പി. സുധീരക്ക് പുറമെ അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടറും സംഘാടക സമിതി ചെയർമാനുമായ ഷൗക്കത്ത് അലി, ജനറൽ കൺവീനർ ഷാജി കാളാണ്ടിയിൽ, ഗൾഫ് വെൽഫെയർ സെൻറർ സെക്രട്ടറി അൻവർ കുനിമ്മൽ, അപ്പുണ്ണി ശശി തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.