Posted On
date_range Updated On
date_range മഴ തുടരും
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായ് ഒമാനിൽ വ്യാഴാഴ്ചയും മഴ തുടരുമെന്ന് അധികൃതർ അറിയിച്ചു. തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദാഖിലിയ ഗവർണറേറ്റുകളിലും ദാഹിറ,ബുറൈമി ഗവർണറേറ്റുകളുടെ പർവ്വത പ്രദേശങ്ങളിലുമായിരിക്കും മഴ ലഭിക്കുക.
20 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു. ദോഫാർ ഗവർണറേറ്റ് ഒറ്റപ്പെട്ട മഴ പെയ്തേക്കും. ഇവിടെ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.