സലാല: കേരളത്തെ ജാതീയമായും വർഗീയമായും വേർതിരിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെ തിരെ നിലകൊള്ളണമെന്ന് ആലപ്പുഴ എം.പി. എ.എം. ആരിഫ്. കൈരളി സലാലയുടെ 3ാം വാർഷികാഘോഷ സമാപ നം സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദ േഹം. ഇന്നലെകളിലെ കേരളത്തെക്കുറിച്ചറിയാതെ ഇന്നത്തെ കേരളം എങ്ങനെ ദൈവത്തിെൻറ സ്വന് തം നാടായി എന്നത് മനസ്സിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ലോകത്തിന് മാതൃകയായത് കർഷക പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളിലൂടെയും നവോത്ഥാനത്തിലൂടെയാണ്. മൂന്നായി കിടന്ന കേരളം ഐക്യകേരളമായത് രക്തപങ്കിലമായ പല ചുവടുകളിലൂടെയാണ്. പുന്നപ്ര-വയലാർ സമരവും ശ്രീനാരായണഗുരു, അയ്യങ്കാളി, കേരള ലിങ്കനായ പണ്ഡിറ്റ് കറുപ്പൻ, ചട്ടമ്പി സ്വാമികൾ തുടങ്ങിയവർ ഉഴുതുമറിച്ചാണ് ഐക്യകേരളം നിലവിൽ വന്നത്. ആ കേരളത്തിന് ഒരു പോറൽപോലും ഏൽപിക്കാതെ, കേരളത്തെ ജാതീയമായും വർഗീയമായും വേർതിരിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടാണ് മാർക്കണ്ഡേയ കട്ജുവും ഗവർണറും കേരളത്തെ പുകഴ്ത്തിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാടകാചാര്യൻ കരിവെള്ളൂർ മുരളി സംസാരിച്ചു. കൈരളി സലാല പ്രസിഡൻറ് കെ.എ. റഹിം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിങ്, ബാങ്ക് മസ്കത്ത് റീജനൽ മാനേജർ യാസിർ സാലിം മുഹമ്മദ് തബൂക്ക്, അൽ ബഹിജ ഓർഫനേജ് സൊസൈറ്റിയിലെ ആയിഷ അൽസരീഹി, കലാകാരൻ സുധൻ കൈവേലി, ലോക കേരളസഭാംഗം എ.കെ. പവിത്രൻ, കൈരളി സ്ഥാപകനേതാക്കളായ പി.പി. അബ്ദുറഹിമാൻ, എൻ.എഫ്. ശശി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ഡോ.കെ. സനാതനൻ, എഴുത്തുകാരായ സുരേഷ് വാസുദേവ്, ബേബി ജോൺ താമരവേലി എന്നിവരെ ചട
ങ്ങിൽ ആദരിച്ചു.
അൽ ബഹിജ ഓർഫനേജ് സൊസൈറ്റിക്കുവേണ്ടി കൈരളി നൽകിയ 10 വീൽ ചെയറുകൾ ചടങ്ങിൽ കൈമാറി. പരിപാടിയിൽ സിജോയ് സ്വാഗതവും ഹേമ ഗംഗാധരൻ നന്ദിയും പറഞ്ഞു. സി. വിനയകുമാർ അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. വിവിധ കലാപരിപാടികളും അരങ്ങേറി. നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.