മസ്കത്ത്: അറേബ്യൻ ഐബെക്സിനെ (മലയാട്) വേട്ടയാടിയ സംഭവത്തിൽ ഒമാനി പൗരനെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ഇബ്രിയിലെ അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. തടവും സാമ്പത്തികപിഴക്കുംപുറമെ ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. വന്യജീവികളെ സംരക്ഷിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത പരിസ്ഥിതി അതോറിറ്റി പരിസ്ഥിതി നിയമങ്ങളുടെ ലംഘനം നിയമപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.