മസ്കത്ത്: വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന 32ാമത് അറബ് ഉച്ചകോടിയിൽ ഒമാൻ പ്രതിനിധിസംഘത്തെ സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ പ്രതിനിധി അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് നയിക്കും.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, നീതിന്യായ നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് അൽ സഈദി, സാമ്പത്തിക മന്ത്രി ഡോ. സഈദ് മുഹമ്മദ് അൽ സഖ്രി, ഈജിപ്തിലെ ഒമാൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല നാസർ അൽ റഹ്ബി, സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് തുർക്കി ഫൈസൽ അൽ സഈദ്, സയ്യിദ് അസദിന്റെ ഓഫിസിലെ രണ്ട് ഉപദേഷ്ടാക്കൾ എന്നിവരടങ്ങുന്ന സംഘമാണ് പരിപാടിയിൽ സംബന്ധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.