മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് അറബ് പാർലമെന്റിന്‍റെ ‘ലീഡർഷിപ്പ് അവാർഡ്’. അറബ് രാഷ്ട്രങ്ങളുടെ പ്രശ്നങ്ങൾ പരിഹാരത്തിനായി സുൽത്താൻ നടത്തിയ സേവനങ്ങൾപരിഗണിച്ചാണ് അറബ് പാർലമെന്‍റിന്‍റെ ആദരവ് നൽകിയത്.
സുൽത്താനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് അവാർഡ് ഏറ്റുവാങ്ങി. അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അബ്ദുറഹ്‌മാൻ അൽ അസൂമിയും പ്രതിനിധി സംഘവും ഓഫിസിലെത്തിയാണ് പുരസ്കാരം കൈമാറിയത്. അവാർഡ് ദാന ചടങ്ങിൽ ശറ കൗൺസിൽ സ്പീക്കർ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലി, അറബ് പാർലമെന്റ് അംഗങ്ങൾഎന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.