ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സയ്യിദ് ശിഹാബിനെയും സംഘത്തെയും
ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ സൗദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി സ്വീകരിക്കുന്നു
മസ്കത്ത്: ദോഹയിൽ നടക്കുന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ പങ്കാളിയായി ഒമാൻ. മേഖലയിൽ സമാധാനം, സ്ഥിരത, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള അറബ്, ഇസ്ലാമിക സംയുക്ത ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള സുൽത്താനേറ്റിന്റെ ഉറച്ച പ്രതിബദ്ധതയാണ് പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്.
ഒമാൻ പ്രതിനിധി സംഘത്തെ സുൽത്താൻ ഹൈതം ബിൻ താരിഖിനുവേണ്ടി പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദാണ് നയിച്ചത്. അറബ്, ഇസ്ലാമിക ലോകത്തെമ്പാടുമുള്ള പ്രതിനിധികളുടെ തലവൻമാർ ആണ് ഉച്ചകോടിയിൽ സംബന്ധിച്ചത്.
മേഖലയിലെ അടിയന്തര കാര്യങ്ങൾ ചർച്ച ചെയ്യുകയും പൊതു ആശങ്കയുള്ള വിഷയങ്ങളിൽ കൂട്ടായ നിലപാടുകൾ ഏകോപിപ്പിക്കുകയും ചെയ്തു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സയ്യിദ് ശിഹാബിനെയും സംഘത്തെയും ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ സൗദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.