അൽ വത്തായയിലെ ആർ.ഒ.പി സ്റ്റേഡിയത്തിൽ നടന്ന ഒമാൻ-ഫലസ്തീൻ മത്സരത്തിൽനിന്ന്

അറബ് കപ്പ് അണ്ടർ 20: സൗഹൃദ മത്സരത്തിൽ ഒമാന് വിജയം

മസ്കത്ത്: അറബ് കപ്പ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഒമാന് ഫലസ്തീനെതിരെ വിജയം. അൽ വത്തായയിലെ ആർ.ഒ.പി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് തകർത്തത്.

കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ സലിം ബിൻ ഖമീസ് അൽ അബ്രിയാണ് ഒമാനു വേണ്ടി വിജയ ഗോൾ നേടിയത്. ജൂലൈ 20 മുതൽ ആഗസ്റ്റ് അഞ്ചുവരെ സൗദി അറേബ്യയിലാണ് അറബ് കപ്പ് അണ്ടർ 20 ചാമ്പ്യൻഷിപ് നടക്കുന്നത്.

ഗ്രൂപ് ഡിയിൽ ഈജിപ്തും സൊമാലിയക്കുമൊപ്പാണ് ഒമാൻ. സ്പാനിഷ് പരിശീലകൻ ഡേവിഡ് ഗോർഡോ ആണ് ഒമാൻ ടീമിന്‍റെ കോച്ച്. അറബ് കപ്പിന് മുന്നോടിയായി ഒരു മത്സരം കൂടി ഫലസ്തീനെതിരെ ഇതേ സ്റ്റേഡിയത്തിൽ നടക്കും.

ഗോർഡോയെ ഈ വർഷം ആദ്യം ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചതിനു ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളിൽ നിരവധി ആഭ്യന്തര ക്യാമ്പുകൾ നടന്നിരുന്നു. ഫുട്‌ബാൾ താരങ്ങളെ വാർത്തെടുക്കുന്നതിനും സമീപഭാവിയിൽ പ്രഫഷണൽ കളിക്കാരായി മാറാൻ അവരെ സഹായിക്കുന്നതിനും താൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഗോർഡോ പറഞ്ഞു.

23 അംഗ ടീമിനെ പ്രഖ്യാപിച്ചു

മസ്കത്ത്: അറബ് കപ്പ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഒമാൻ ടീമിനെ പ്രഖ്യാപിച്ചു. 23 കളിക്കാരെയാണ് ഹെഡ് കോച്ച് ഡേവിഡ് ഗോർഡോ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ടീമിൽ ഇടം നേടിയവർ: സഈദ് അൽ അദാവി, ജവാദ് അൽ അസ്സി, സുൽത്താൻ അൽ മർസൂഖി, ഖാലിദ് അൽ സുലൈമി, മുഹമ്മദ് അൽ ഔഫി, സലിം അൽ ഷമാഖി, സലിം അൽ അബ്ദാലി, സഈദ് അൽ ഗൻബൂസി, നാസർ അൽ സക്രി, അൽ മുഹന്നദി അൽ അബ്രി, അൽ മുൻതസെർ അൽ മാവാലി, ഖൽഫാൻ അൽ റുദൈനി, മമൂൺ അൽ ഒറൈമി, അബ്ദുൽ മജീദ് അൽ ബലൂഷി, മുഹമ്മദ് അബ്ദുൽ ഹക്കീം, ഒസാമ ഫറജ്, അബ്ദുൽ അസീസ് അൽ ഖൽദി, അഹെദ് അൽ മഷാഖി, അലി അൽ ബലൂഷി, മുൽഹെം അൽ ഹദറാമി, അൽ മൊതാസിം അൽ സമീൻ, മസിൻ സാലഹ, അയ്മൻ അൽനബ്ഹാനി.

Tags:    
News Summary - Arab Cup U-20: Oman wins friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.