ഒ​മാ​ൻ ടീം ​അം​ഗ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

അറബ് കപ്പ് അണ്ടർ 20: ഒമാൻ-സോമാലിയ പോരാട്ടം ഇന്ന്

മസ്കത്ത്: സൗദി അറേബ്യയിൽ നടക്കുന്ന അറബ് കപ്പ് അണ്ടർ 20 ടൂർണമെന്‍റിലെ രണ്ടാം മത്സരത്തിന് ഒമാൻ ഞായറാഴ്ച ഇറങ്ങും. സോമാലിയയാണ് എതിരാളി. അബഹയിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിലാണ് കളി. മികച്ച വിജയം നേടി അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലാകും കൗമാരപ്പട ഇന്നിറങ്ങുക. ടീമിന്‍റെ മുന്നോട്ടുള്ള പോക്കിന് കേവലം വിജയം മാത്രം മതിയാവില്ല. അതുകൊണ്ടുതന്നെ ആക്രമണ ശൈലിയായിരിക്കും ഇന്ന് സ്വീകരിക്കുക. ടൂർണമെന്‍റിലെ ആദ്യമത്സരത്തിൽ ഒരു ഗോളിന് ഈജിപ്തിനോട് പരാജയപ്പെട്ടിരുന്നു. തുറന്ന് കിട്ടിയ അവസരങ്ങൾ മുതലാക്കാൻ സാധിക്കാൻ കഴിയാത്തതും ഫിനിഷിങ്ങിലെ പാളിച്ചയുമായിരുന്നു ആദ്യ കളിയിൽ വില്ലനായത്. എന്നാൽ, ഇത് പരിഹരിച്ചായിരിക്കും സ്പാനിഷ് കാരനായ കോച്ച് ഡേവിഡ് ഗോർഡോയുടെ കുട്ടികൾ ഇന്ന് മൈതനത്തിറങ്ങുന്നത്. 18 ടീമുകൾ ആറ് ഗ്രൂപ്പുകളിലായാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. ഗ്രൂപ് ചാമ്പ്യന്മാരായി ആറും രണ്ടാംസ്ഥാനത്തെത്തിയ ടീമുകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ടുമുൾപ്പെടെ ആകെ എട്ട് ടീമുകൾ ക്വാർട്ടറിൽ പ്രവേശിക്കും.

Tags:    
News Summary - Arab Cup U-20: Oman-Somalia clash today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.