മസ്കത്ത്: അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പിടിച്ചെടുത്ത് ഉടമകൾക്കെതിരെ പിഴ ചുമത്ത ുന്ന നടപടികളുമായി ഇബ്രി, ബിദിയ നഗരസഭകൾ. വാഹന യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് നടപടികളെന്ന് ഇബ്രി നഗരസഭ അറിയിച്ചു. നിരവധി അലഞ്ഞുതിരിയുന്ന ഒട്ടകങ്ങളെ പിടിച്ചുകെട്ടിയതായി ഉടമകളെ വിളിച്ചുവരുത്തി മൃഗങ്ങളെ സംരക്ഷിക്കാൻ പ്രത്യേക സ്ഥലം ഒരുക്കാൻ നിർദേശിച്ചതായി ഇബ്രി നഗരസഭ അറിയിച്ചു.
പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ഉടമസ്ഥരിൽ നിന്ന് പിഴ ചുമത്താൻ നഗരസഭ നിയമം അനുശാസിക്കുന്നുണ്ട്. ഒട്ടകങ്ങൾക്ക് 15 റിയാലും ആടിന് അഞ്ച് റിയാലുമാണ് പിഴ. മൃഗങ്ങളെ നഗരസഭയിൽ ഏറ്റുവാങ്ങാൻ വൈകുന്നതിനനുസരിച്ച് പിഴ സംഖ്യയിലും വർധനവ് ഉണ്ടാകും. കഴിഞ്ഞയാഴ്ചയിൽ ബിദിയ നഗരസഭയും സമാന നടപടികൾ ആരംഭിച്ചിരുന്നു.
അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ എണ്ണം കൂടുതലായതിനെ തുടർന്നാണ് നടപടിയുമായി രംഗത്ത് എത്തിയതെന്ന് ബിദിയ നഗരസഭ അറിയിച്ചു. വാഹനയാത്രികർക്കും കാൽനടക്കാർക്കും ഇത്തരം മൃഗങ്ങൾ പ്രയാസമുണ്ടാക്കുന്നുണ്ട്. വീടുകളിലും പൂന്തോട്ടങ്ങളിലുമെല്ലാം ഇവ കയറി നാശമുണ്ടാക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയാരംഭിച്ചതെന്ന് നഗരസഭാധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.