ഒമാനിലെ ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്: ഒമാനിലെ ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി. വാടാനപ്പള്ളി തൃത്തല്ലൂർ പഴയ പോസ്റ്റോഫിസിന്ന് അടുത്ത് താമസിക്കുന്ന അബ്ദുറഹ്മാൻ കുട്ടി ഹാജി (80) ആണ് മരിച്ചത്.

50 വർഷത്തിലധികം സലാലയിൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ ഡയറക്ടറുടെ സെക്രെട്ടറി ആയിരുന്നു.1967ൽ യു.എ.ഇയിൽ നിന്നും ഒമാനിലേക്കെത്തി. സലാലയിലെ സാമൂഹ്യ പ്രവർത്തകരിൽ പ്രമുഖനായിരുന്നു.

ഇതിനിടയിൽ ഒമാൻ പൗരത്വം ലഭിച്ചെങ്കിലും വേണ്ടെന്ന് വെച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പരേതരായ രായംമരക്കാർ വീട്ടിൽ കൊട്ടിലിങ്ങൽ ഹാജി അഹ്മദ് മുസ്ലിയാരുടെയും കന്നത്ത്പടിക്കൽ നബീസ ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ : സൈനബ ഹജ്ജ ചെമ്പയത്ത്. മക്കൾ: സുഹറാബി (യു.എ.ഇ ഗവണ്മെന്റ് അറബിക് സ്കൂൾ ടീച്ചർ), ഹൈറുന്നിസ (ദുബൈ), നൂഹ് (എൻജിനീയർ സലാല ), മുഹമ്മദ്‌ ഇസ്മായിൽ (ഡോക്ടർ, ദുബൈ ). മരുമക്കൾ : ഫിറോസ് ബാവ (ബിസിനസ് ദുബൈ ), ഷബീർ (എഞ്ചിനീയർ ദുബൈ ), തഹ്ലിയ(ഐ. ടി. ഇൻഫോപാർക് കാക്കനാട് ). സഹോദരങ്ങൾ : യുസഫ്, ജമാലുദ്ധീൻ, സെയ്ത് മുഹമ്മദ്‌, കാദർ ചേലോട്, ശംസുദ്ധീൻ, റുക്കിയ മുഹമ്മദ്‌, ഫാത്തിമ റഫീഖ്.

Tags:    
News Summary - An early expatriate in Oman passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.