എ.എം.എം മെഗാ ബാഡ്മിന്റൺ ടൂർണമെന്റ്‌ 17 ന് സലാലയിൽ

സലാല: എ.എം.എം ആഭിമുഖ്യത്തിൽ സലാലയിൽ മെഗാ ഷട്ടിൽ ബാറ്റ്‌മിന്റൺ ടൂർണമെന്റ്‌ നടക്കും. ഒമാൻ റാക്കറ്റ്‌ സ്പോട്സ്‌ കമ്മിറ്റിയുടെ അംഗീകാരത്തോടെ സുൽത്താൻ ഖാബൂസ്‌ യൂത്ത്‌ കോംപ്ലക്സിൽ നടക്കുന്ന ടൂർണമെന്റിൽ സ്വദേശികൾക്കും പ്രവാസികൾക്കും പ്രത്യേക മത്സരങ്ങളുണ്ടാകും. മെൻസ്‌ ഡബിൾസ്‌, വെറ്ററൻസ് ഡബിൾസ്‌, വിമൻസ്‌ ഡബിൾസ്‌, ബോയ്സ്‌ സിംഗിൾസ്‌, ഒമാനി ഡബിൾസ്‌ എന്നീ ഇനങ്ങളിലായാണ് മത്സരങ്ങൾ. വിജയികൾക്ക്‌ കാഷ്‌ അവാർഡ്‌ സമ്മനമായി നൽകുമെന്ന് എ.എം.എം. മാനേജ്‌മെന്റ്‌ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച്‌ 30 നകം ബന്ധപ്പെടണം. ഫോൺ: 99531212

Tags:    
News Summary - AMM Mega Badminton Tournament to be held in Salalah on the 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.