മസ്കത്ത്: അറ്റകുറ്റപണികൾ നടന്നുകൊണ്ടിരിക്കുന്ന അമീറാത്ത് മൗണ്ടൻ റോഡിന്റെ അമീറാറാത്തിൽനിന്ന് ബൗഷറിലേക്കുള്ള രണ്ട് പാതകൾ ഭാഗികമായി ഗതാഗതത്തിന് തുറന്ന്കൊടുത്തു. തിരക്കേറിയ ഗതാഗതം പരിഗണിച്ച് രാവിലെ അഞ്ചിനും ഒമ്പതിനും ഇടയിൽ വാഹനങ്ങൾ കടത്തിവിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് ഗതാഗത സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേസമയം, റോഡിൽ അറ്റകുറ്റപ്പണികൾ തുടരുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.