ഇബ്രി വിലായത്തിൽ തുടങ്ങിയ അൽ വഫാ സെന്റർ ഗ്രീൻ ഹൗസ് ഉദ്ഘാടനം ചെയ്തപ്പോൾ
മസ്കത്ത്: ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ തുടങ്ങിയ അൽ വഫാ സെന്റർ ഗ്രീൻ ഹൗസ് പദ്ധതി നാടിന് സമർപ്പിച്ചു. ഭിന്നശേഷിക്കാരെ സഹായിക്കുന്നതിന് ദാർ അൽ അത്ത ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. നാഷനൽ ഫിനാൻസ് കമ്പനി അതിന്റെ സാമൂഹിക ഉത്തരവാദിത്ത പരിപാടിയുടെ ഭാഗമായി ധനസഹായവും നൽകി.
സംസ്ഥാന കൗൺസിൽ അംഗവും ദാർ അൽ അത്ത ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ മറിയം ബിൻത് ഇസ്സ അൽ സദ്‌ജാലിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നിരവധി ഉദ്യോഗസ്ഥരും സംബന്ധിച്ചു.
അൽ വഫാ കേന്ദ്രങ്ങൾ പ്രതിനിധാനംചെയ്യുന്ന സാമൂഹിക വികസന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിലാണ് ഹരിതഗൃഹ പദ്ധതി വരുന്നതെന്ന് ഇബ്രിയിലെ സാമൂഹിക വികസന വകുപ്പ് ഡയറക്ടർ ഹമദ് ബിൻ മുഹമ്മദ് അൽ മുഷൈക്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.