മസ്കത്ത്: ഓൾ കേരള വിമൺ മസ്കത്ത് രണ്ടാം വാർഷികാഘോഷത്തിെൻറ ഭാഗമായുള്ള ‘ടാലൻ റ് ഫെസ്റ്റ് 2019’ അവന്യൂസ് മാളിലെ പ്ലാറ്റിനം ഹാളിൽ നടന്നു. റഹൂഫിയ തൗഫീക്കിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടി സിനിമാതാരം ശ്രുതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.വീട്ടമ്മമാർക്ക് കോളജ് കാലഘട്ടത്തിലേക്കുള്ള ഒാർമപുതുക്കൽ എന്ന നിലയിലാണ് ടാലൻറ് ഫെസ്റ്റ് ഒരുക്കിയത്. അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ ടീം ജോഷ് ഒന്നാം സ്ഥാനവും ടീം മുദ്ര രണ്ടാം സ്ഥാനവും ടീം ഫൈവ് പീറ്റേഴ്സ് മൂന്നാം സ്ഥാനവും നേടി.
ബെസ്റ്റ് ബിസിനസ് ഐക്കൺ അവാർഡ് അബ്ദുൽ ലത്തീഫിനും മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള പുരസ്കാരം സരസ്വതി മനോജിനും പി.വി സക്കറിയക്കും സമ്മാനിച്ചു. ജെ.കെ ഫിലിംസ് മാനേജിങ് ഡയറക്ടർ ജയകുമാർ വള്ളിക്കാവ്, റേഡിയോ അവതാരകൻ ഷിലിൻ പൊയ്യാര എന്നിവർ ആശംസകൾ അർപ്പിച്ചു. അനൂജ ഫിറോസ്, സോഫിയ ഷൗക്കത്ത്, അമൃത റനീഷ്, വിനി പ്രകാശ്, സരിത ഷെറിൻ, ലേഖ സജീവ്, ശ്രീജ, ജസീല എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. റെഡ് ആരോ മീഡിയ സൊലൂഷൻ ആണ് പരിപാടി അണിയിച്ചൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.