അൽ ഖുവൈർ കെ.എം.സി.സി സ്വാതന്ത്ര്യദിനാഘോഷം

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും ദേശീയ നേതാക്കളുടെ ത്യാഗങ്ങളും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികളിൽ ദേശീയബോധവും സർഗാത്മക കഴിവുകളും വളർത്തുന്നതിമാണ് പരിപാടി സംഘടിപ്പിച്ചത്.

കുട്ടികൾക്കായി ചിത്രരചന, കളറിംഗ് മത്സരങ്ങളും സ്വാതന്ത്ര്യസമര നേതാക്കളെ അനുസ്മരിച്ചുകൊണ്ടുള്ള വേഷാവിഷ്കാരവും നടന്നു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങിയ പ്രമുഖ നേതാക്കളുടെ വേഷത്തിലാണ് കുട്ടികൾ അണിനിരന്നത്. തുടർന്ന് കുട്ടികളും മുതിർന്നവരും ചേർന്ന് കേക്ക് മുറിച്ചു.

അൽ ഖുവൈർ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ കരീം കെ.പി അധ്യക്ഷത വഹിച്ച ചടങ്ങ് നാഷണൽ കമ്മിറ്റി സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി ഉദ്ഘാടനം ചെയ്തു. ട്രഷറർ സമദ് മച്ചിയ്യത്ത് സ്വാഗതവും ഷിംന ഫൈസൽ നന്ദിയും പറഞ്ഞു.

അൽ ഖുവൈർ കെ.എം.സി.സി ഉപാധ്യക്ഷൻ ഉമർ വാഫി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും രാജ്യത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യവും അദ്ദേഹം പ്രഭാഷണത്തിൽ അനുസ്മരിച്ചു. വിവിധ മതവിഭാഗങ്ങളുടെയും സമൂഹങ്ങളുടെയും കൂട്ടായ പോരാട്ടമാണ് സ്വാതന്ത്ര്യസമരത്തിന് കരുത്തുപകർന്നതെന്നും ആ ഐക്യവും സഹവർത്തിത്വവും പുതുതലമുറ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഉപദേശക സമിതി ചെയർമാൻ വാഹിദ് മാള, ഭാരവാഹികളായ ഹാഷിം പറാട്, റിയാസ് തൃക്കരിപ്പൂർ, സാജിർ മുയിപ്പോത്ത് പേരാമ്പ്ര, നിഷാദ് മല്ലപ്പള്ളി, ഹാഷിം വയനാട്, ഷറഫുദ്ദീൻ, ഡബ്ലിയു.സി.ഡബ്ലിയു കൺവീനർമാരായ നസ്രിയ ഷഫീഖ്, സൗദ അലി, എക്സിക്യൂട്ടീവ് അംഗം മുബഷിറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഷിംന ഫൈസൽ, ഷംന മുഹമ്മദ്, സൗദ അലി എന്നിവർ വിധികർത്താക്കളായി. മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ കൈമാറി.

Tags:    
News Summary - Al Khuwair KMCC Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.