അൽ ഖുവൈർ പാലം അറ്റകുറ്റപ്പണി: ജൂലൈ നാലു മുതൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം

മസ്കത്ത്: അൽ ഖുവൈർ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ജൂലൈ നാലു മുതൽ ജൂലൈ 10 വരെ ഭാഗികമായി ഗതാഗതം നിരോധിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലിസുമായി സഹകരിച്ചാണ് ഈ ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.

പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റുന്നതിനുള്ള ആദ്യഘട്ട ജോലികൾ നടക്കുന്നതിനാൽ, ഖുറം ഭാഗത്തുനിന്ന് ഗുബ്രയിലേക്ക് പോകുന്ന വാഹനങ്ങളെയാണ് ഈ നിയന്ത്രണം ബാധിക്കുക. ഗവർണറേറ്റിലെ റോഡ് ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യക്ഷമത നിലനിർത്തുന്നതിനും വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നവീകരണ പ്രവർത്തനങ്ങളെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ജോലികൾ നടക്കുന്ന കാലയളവിൽ റോഡ് യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Al Khuwair bridge maintenance: Partial traffic restrictions on Sultan Qaboos Street from July 4"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.