അൽ ജദീദ്​ എക്​സ്​ചേഞ്ച്​ ശാഖ ഇബ്രി റമീസ്​ ഷോപ്പിങ്​ സെൻററിൽ


ഉദ്​ഘാടനം ചെയ്യുന്നു


അൽ ജദീദ്​ എക്​സ്​ചേഞ്ച്​ ഇബ്രിയിൽ പ്രവർത്തനമാരംഭിച്ചു

മസ്​കത്ത്​: ഒമാനിലെ പ്രമുഖ ധനവിനിമയ സ്​ഥാപനമായ അൽ ജദീദ്​ എക്​സ്​ചേഞ്ചി​െൻറ 28ാമത്​ ശാഖ ഇബ്രി റമീസ്​ ഷോപ്പിങ്​ സെൻററിൽ പ്രവർത്തനമാരംഭിച്ചു. ഇബ്രി നഗരസഭയിലെ ലൈസൻസിങ്​ വിഭാഗം മേധാവി സുലൈമാൻ അൽ അബ്രി ഉദ്​ഘാടനം നിർവഹിച്ചു. മർസൂഖ്​ അൽ യാഖൂബി, അൽ ജദീദ്​ എക്​സ്​ചേഞ്ച്​ മാനേജ്​മെൻറ്​ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.


ഏറ്റവും വേഗത്തിലും സുരക്ഷിതമായും ലോകത്തെവിടെയും പണമയക്കുന്നതിനും വിവിധ രാജ്യങ്ങളിലെ കറൻസികൾ മാറിയെടുക്കുന്നതിനുമുള്ള സൗകര്യം ഇബ്രിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക്​ ഉറപ്പുവരുത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന്​ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ അധികൃതർ പറഞ്ഞു. കോവിഡ് ലോക്​ഡൗൺ​ പശ്​ചാത്തലത്തിൽ ഉപഭോക്​താക്കൾക്കായി അവതരിപ്പിച്ച സ്​മാർട്ട്​ ബാങ്കിങ്​ സംവിധാനം നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന്​ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ ജനറൽ മാനേജർ ടി.സി അവിനാശ്​കുമാർ പറഞ്ഞു. ഒമാനിലെയും വിദേശ രാജ്യങ്ങളിലെയും മൊബൈൽ, ഡി.ടി.എച്ച്​ കണക്ഷനുകൾ റീചാർജ്​ ചെയ്യുന്നതിനുള്ള സൗകര്യം അൽ ജദീദി​െൻറ മുഴുവൻ ശാഖകളിലും ലഭ്യമാണ്​. കഴിഞ്ഞ 20 വർഷമായി ഒമാനിലെ സ്വദേശികളും വിദേശികളും നൽകിവരുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നതായി മാനേജ്​മെൻറ്​ പ്രതിനിധികൾ പറഞ്ഞു. ഇബ്രി ശാഖയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളറിയാൻ 99483971 എന്ന നമ്പറിൽ ബന്ധപ്പെടാം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.