അൽ ബുർജ് മെഡിക്കൽ സെന്റർ ബർക്കയിൽ തുടങ്ങിയ വിസ മെഡിക്കൽ സേവനം ബർക്ക വിലായത്ത് മുനിസിപ്പൽ അഫയേഴ്സ് ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ മാംറി
ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: അൽ ബുർജ് മെഡിക്കൽ സെന്റർ ബർക്കയിൽ വിസ മെഡിക്കൽ സേവനം ആരംഭിച്ചു. ബർക്ക വിലായത്ത് മുനിസിപ്പൽ അഫയേഴ്സ് ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ മാംറി ഉദ്ഘാടനം ചെയ്തു.
റൂവി ഹാനി ക്ലിനിക്ക് അടക്കമുള്ള മറ്റ് ശാഖകളിലും ഉടൻതന്നെ വിസ മെഡിക്കൽ സേവനം ലഭ്യമാകുമെന്ന് മാനേജിങ് ഡയറക്ടർ ഷബീർ വല്ലാഞ്ചിറ അറിയിച്ചു. രാജ്യത്തെ വിസ നിയമങ്ങൾ കൂടുതൽ ലഘൂകരിച്ചതോടെ എല്ലാ രാജ്യക്കാരായ പ്രവാസികൾക്കും നാട്ടിലേക്ക് പോകാതെ തന്നെ ഇവിടെ വിസ മാറുന്നതിനായുള്ള സൗകര്യമുണ്ട്. ഇതിനാൽ തങ്ങളുടെ മെഡിക്കൽ സേവനം സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ സഹായകരമാകുമെന്നും ഷബീർ വല്ലാഞ്ചിറ പറഞ്ഞു. നേരത്തെ ഏറ്റവും കുറഞ്ഞ നിരക്കിലും വളരെ വേഗത്തിലും ആർ.ടി.പി.സി.ആർ എടുത്തുനൽകിയിരുന്നു. അതേ മാതൃക പിന്തുടർന്ന് വിസ മെഡിക്കൽ സേവനവും കുറഞ്ഞ നിരക്കിൽ ഏറ്റവും വേഗത്തിൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു. സ്പോൺസറായ നാസർ ഹിലാലി, ഡയറക്ടർമാരായ അഷ്റഫ് വേങ്ങാട്, സുബൈർ ചാലിയം, ഖാദർ മൂനാട്, അഷ്റഫ് അലി, അഷ്റഫ് ഉസ്താദ്, നിസാം തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.