അല്‍ അശ്ഖറ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്
മസ്കത്ത്: അല്‍ അശ്ഖറ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പിന് തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബാനി ബു അലിയുടെ വിലായത്തിൽ സ്ഥിതി ചെയ്യുന്ന കടൽത്തീരപട്ടണമായ അൽ അശ്ഖറയിൽ തുടക്കമായി. സാമ്പത്തിക മന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽ സഖ്രിയുടെ ആഭിമുഖ്യത്തിലായിരുന്നു ഔദ്യോഗിക ഉദ്ഘാടനചടങ്ങുകൾ.
ഉദ്ഘാടനച്ചടങ്ങിൽ വിവിധ പ്രായത്തിലുള്ളവരെ ഉൾപ്പെടുത്തി സാംസ്കാരികവും സാമ്പത്തികവുമായ സാധ്യതകൾ പ്രദർശിപ്പിക്കുന്ന നിരവധി സമൂഹാധിഷ്ഠിത സംരംഭങ്ങളും സംവേദനാത്മക പരിപാടികളും അവതരിപ്പിച്ചു. ആഗസ്റ്റ് ഒമ്പതുവരെ നടക്കുന്ന പരിപാടിയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് വേറിട്ട വിനോദങ്ങളാണ്. പൈതൃകം, വിനോദം, വിനോദസഞ്ചാരം, സംസ്കാരം തുടങ്ങിയ മേഖലകളുകളുയി ബന്ധപ്പെട്ട വ്യത്യസ്ത പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. ജഅലാന്‍ ബനീ ബൂ അലി വിലായത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഫെസ്റ്റിവല്‍ പരിപാടികള്‍ അരങ്ങേറും. വിവിധ സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട് വിനോദ, പ്രോത്സാഹന, സാംസ്കാരിക പരിപാടികളാണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക, ആഭ്യന്തരവിനോദസഞ്ചാരത്തെ പിന്തുണക്കുക തുടങ്ങിയവയാണ് ഉത്സവത്തിന്റെ പ്രാഥമിക ലക്ഷ്യം. ഗവര്‍ണറേറ്റിലെ പുരാവസ്തു സാംസ്കാരിക സ്ഥലങ്ങള്‍ സന്ദര്‍ശകര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമായി ഈ ഫെസ്റ്റിവല്‍ മാറും.
കഴിഞ്ഞവര്‍ഷം ഫെസ്റ്റിവലില്‍ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായിരുന്നു.
സ്വദേശികളും വിദേശികളുമുള്‍പ്പെടെ ആയിരക്കണക്കിന് സന്ദര്‍ശകരായിരുന്നു ഓരോദിനവും ഫെസ്റ്റിവല്‍ നഗരിയിലേക്ക് ഒഴുകിയിരുന്നത്. ഇത്തവണയും കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുകയാണ് ജഅലാന്‍ ബനീ ബൂ അലി അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.